Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paddy Procurement

നെ​ല്ല് സം​ഭ​ര​ണം: എ​​​​സ്ബി​​​​ഐ, കാ​​​​ന​​​​റ ബാ​​​​ങ്കു​​​​ക​​​​ൾ വ​​​​ഴി​​​​യു​​​​ള്ള തു​​​​ക വി​​​​ത​​​​ര​​​​ണം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു

കൊ​​​​ച്ചി: നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​സ്ബി​​​​ഐ, കാ​​​​ന​​​​റ ബാ​​​​ങ്കു​​​​ക​​​​ള്‍ വ​​​​ഴി​​​​യു​​​​ള്ള തു​​​​ക​​​​വി​​​​ത​​​​ര​​​​ണം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി സ​​​​പ്ലൈ​​​​കോ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

പി​​​​ആ​​​​ര്‍​എ​​​​സ് വാ​​​​യ്പ​​​​യു​​​​ടെ പ​​​​രി​​​​ധി സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​യ​​​​ര്‍​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കാ​​​​യു​​​​ള്ള തു​​​​ക വി​​​​ത​​​​ര​​​​ണം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​ത്.

1100 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 1600 കോ​​​​ടി​​​​യാ​​​​യാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ പി​​​​ആ​​​​ര്‍​എ​​​​സ് വാ​​​​യ്പാ​​​​പ​​​​രി​​​​ധി ഉ​​​​യ​​​​ര്‍​ത്തി​​​​യ​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച മു​​​​ത​​​​ല്‍ ഈ ​​​​ബാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് തു​​​​ക ല​​​​ഭി​​​​ക്കും.

നി​​​​ല​​​​വി​​​​ല്‍ പി​​​​ആ​​​​ര്‍​എ​​​​സ് കൈ​​​​പ്പ​​​​റ്റി​​​​യ ക​​​​ര്‍​ഷ​​​​ക​​​​ര്‍ ര​​​​സീ​​​​തു​​​​മാ​​​​യി എ​​​​സ്ബി​​​​ഐ, കാ​​​​ന​​​​റ ബാ​​​​ങ്കു​​​​ക​​​​ളെ സ​​​​മീ​​​​പി​​​​ച്ചാ​​​​ല്‍ തു​​​​ക ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും എം​​​​ഡി അ​​​​റി​​​​യി​​​​ച്ചു.

Kerala

നെ​ല്ലു​സം​ഭ​ര​ണം: ഇ​ന്ന​ലെ​യും തീ​രു​മാ​ന​മാ​യി​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നെ​​​​ല്ലു​​​​സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ നി​​​​സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ല്ല. ഇ​​​​ന്ന​​​​ലെ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്.

പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ നെ​​​​ല്ലു​​​​സം​​​​ഭ​​​​ര​​​​ണം അ​​​​വി​​​​ടു​​​​ത്തെ പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ളെ ഏ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചു ച​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ര​​​​ണ്ടു മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ൾ നെ​​​​ല്ലു​​​​സം​​​​ഭ​​​​രി​​​​ക്കാ​​​​മെ​​​​ന്ന് നേ​​​​ര​​​​ത്തേ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Kerala

മി​ല്ലു​ട​മ​ക​ൾ എ​വി​ടെ...? ഭ​ക്ഷ്യ​വ​കു​പ്പ് യോ​ഗ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: സി​പി​ഐ മ​ന്ത്രി​മാ​ർ വി​ളി​ച്ച യോ​ഗം അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് അ​വ​സാ​നി​പ്പി​ച്ച് ഇ​റ​ങ്ങി​പ്പോ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് വി​ളി​ച്ച യോ​ഗ​മാ​ണ് മി​ല്ലു​ട​മ​ക​ൾ ഇ​ല്ലെ​ന്ന പേ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​രി​ച്ചു​വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രാ​മെ​ന്ന് പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി സി​പി​ഐ മ​ന്ത്രി​മാ​രെ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലാ​ണ് യോ​ഗം വി​ളി​ച്ച​ത്. സി​പി​ഐ മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ​ക്കു​പു​റ​മേ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യും ഉ​ന്ന​ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ന് എ​ത്തി​യി​രു​ന്നു.

രാ​വി​ലെ ഒ​മ്പ​തി​ന് ഗ​സ്റ്റ് ഹൗ​സ് ഹാ​ളി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി, യോ​ഗം തു​ട​ങ്ങി​യ ഉ​ട​ൻ മി​ല്ലു​ട​മ​ക​ൾ എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ചു.

അ​വ​രെ വി​ളി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​മാ​ണ് ഇ​ന്ന​ത്തേ​തെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. ഇ​തു​കേ​ട്ട് ക്ഷു​ഭി​ത​നാ​യ മു​ഖ്യ​മ​ന്ത്രി മി​ല്ലു​ട​മ​ക​ൾ ഇ​ല്ലാ​തെ എ​ന്തി​നാ​ണീ ച​ർ​ച്ച​യെ​ന്ന് ചോ​ദി​ച്ചു.

യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് സി​പി​ഐ മ​ന്ത്രി​മാ​ർ മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ചെ​വി​ക്കൊ​ണ്ടി​ല്ല.

പാ​ല​ക്കാ​ട് അ​ട​ക്കം കൊ​യ്തെ​ടു​ത്ത നെ​ല്ല് വ​ഴി​യി​ൽ കി​ടി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് കൃ​ഷി മ​ന്ത്രി ഇ​ട​പെ​ടാ​ൻ നോ​ക്കി​യെ​ങ്കി​ലും രം​ഗം ശാ​ന്ത​മാ​യി​ല്ല. ഒ​ടു​വി​ൽ അ​ഞ്ചു മി​നി​റ്റു​കൊ​ണ്ട് യോ​ഗം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി.

മി​ല്ലു​ട​മ​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ണാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​റ​ങ്ങി​പ്പോ​യ​ത്.

Kerala

നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ ബാ​ങ്കു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി മ​ന്ത്രി അ​നി​ൽ

പാ​​​ല​​​ക്കാ​​​ട്: നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മു​​​ഖം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ബാ​​​ങ്കു​​​ക​​​ളെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി ഭ​​​ക്ഷ്യ​​​മ​​​ന്ത്രി ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍. ക​​​ര്‍​ഷ​​​ക​​​രു​​​ടെ കു​​​ടി​​​ശി​​​ക​​​യ്ക്കു​​​കാ​​​ര​​​ണം ബാ​​​ങ്ക് നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ണ്.

പി​​​ആ​​​ര്‍​എ​​​സ് വാ​​​യ്പ​​​യ്ക്ക് ഒ​​​മ്പ​​​തു​​​ശ​​​ത​​​മാ​​​നം എ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ ക​​​രാ​​​റു​​​മാ​​​യി എ​​​സ്ബി​​​ഐ മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ സം​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം​​​ത​​​ന്നെ പ​​​ണം​​​ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

കാ​​​ബി​​​ന​​​റ്റ് സ​​​ബ്ക​​​മ്മി​​​റ്റി മാ​​​ര്‍​ച്ചി​​​ല്‍ ച​​​ര്‍​ച്ച​​​ചെ​​​യ്‌​​​തെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തി​​​നു ബാ​​​ങ്ക് ജൂ​​​ണി​​​ലാ​​​ണ് ക​​​രാ​​​റി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ട​​​ത്. വ​​​രും​​​വ​​​ര്‍​ഷം ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കാ​​​ത്ത​​​വി​​​ധം കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ച​​​ര്‍​ച്ച​​​ന​​​ട​​​ത്തി ബ​​​ദ​​​ല്‍​സം​​​വി​​​ധാ​​​നം ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Latest News

Corehub Up